25.4 C
Kunnamkulam
Sunday, July 5, 2026
Home Bureaus Kechery സഭാ വിരുദ്ധ ശക്തികൾക്കെതിരെ മറ്റം ഫൊറോനയിൽ പ്രതിഷേധം; ആശുപത്രികളെ സംരക്ഷിക്കുമെന്ന് പ്രഖ്യാപനം

സഭാ വിരുദ്ധ ശക്തികൾക്കെതിരെ മറ്റം ഫൊറോനയിൽ പ്രതിഷേധം; ആശുപത്രികളെ സംരക്ഷിക്കുമെന്ന് പ്രഖ്യാപനം

യു.എന്‍. എ സമരത്തിന്റെ മറവില്‍ സഭ വിരുദ്ധ ശക്തികളുമായി ഒത്ത് ചേര്‍ന്ന് തൃശൂര്‍ അതിരൂപതയേയും, അതിരൂപതാധ്യക്ഷനെതിരായും നിരന്തരമായ അവഹേളനങ്ങള്‍ തുടരുന്നതില്‍ മറ്റം ഫോറോനയിലെ ഇടവകകളിലെ എല്ലാ സംഘടനകളുടെയും പ്രസിഡണ്ടുമാരുടെയും ഏകോപനസമിതി, കുടുംബകൂട്ടായ്മ കേന്ദ്രസമിതി എന്നിവരുടെയും സംയുക്ത യോഗം പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്ന മധ്യകേരളത്തിന്റെ അഭിമാനമായ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്, അമല മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ യു.എന്‍. എ യുടെ നേതൃത്വത്തില്‍ നടത്തുന്ന അനാവശ്യ സമരത്തിനെതിരെയും യോഗം പ്രതിഷേധിച്ചു. പാവപ്പെട്ടവരുടെ ആശ്രയമായ മിഷന്‍ ആശുപത്രികള്‍ എന്തു വില കൊടുത്തും സംരക്ഷിക്കുമെന്ന് ഭാരവാഹികളുടെ സംയുക്ത യോഗം പ്രഖ്യാപിച്ചു. ഫൊറോന വികാരി ഫാ.ഫ്രാന്‍സിസ് ആളൂര്‍ അധ്യക്ഷത വഹിച്ചു.ജോമി ജോണ്‍സണ്‍,വി.കെ. ജോര്‍ജ്,ഫാ. ജെയ്‌സണ്‍ മാറോക്കി, ജോസ് പോന്നോര്‍ എന്നിവര്‍ പ്രസംഗിച്ചു.

ADVERTISEMENT
error: Content is protected !!