24.9 C
Kunnamkulam
Monday, August 24, 2026
Home Bureaus Kechery ഡിവൈഎഫ്‌ഐ കേച്ചേരി മേഖലാതല സ്വാഗതസംഘം രൂപീകരിച്ചു

ഡിവൈഎഫ്‌ഐ കേച്ചേരി മേഖലാതല സ്വാഗതസംഘം രൂപീകരിച്ചു

28

 

ആഗസ്ത് മാസത്തില്‍ തൃശ്ശൂരില്‍ ചേരുന്ന ഡിവൈഎഫ്‌ഐ 16-ാംസംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കേച്ചേരി മേഖലാതല സ്വാഗതസംഘം രൂപീകരിച്ചു. സി. പി. ഐ. എം. കേച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപീകരണ യോഗം സിപിഐഎം കുന്നംകുളം ഏരിയ കമ്മിറ്റി അംഗവും കേച്ചേരി ലോക്കല്‍ സെക്രട്ടറിയുമായ ടി.സി സെബാസ്റ്റ്യന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ഫഹദ് മുസ്തഫ അധ്യക്ഷനായി. സിപിഐഎം കുന്നംകുളം ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മുന്‍ ജില്ലാ സെക്രട്ടറിയുമായ പി.ബി അനൂപ്,ഡി വൈ എഫ് ഐ കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെഎ സൈഫുദ്ദീന്‍ കേച്ചേരി മേഖലാ സെക്രട്ടറി സച്ചിന്‍ പ്രകാശ്, ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ്,
ഡി വൈ എഫ്.ഐ. മേഖലാ എക്‌സിക്യൂട്ടീവ് അംഗം പി എസ് നിവേദ, എന്നിവര്‍ സംസാരിച്ചു. മേഖലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി.എം നിസാം,എ.കെ.സനല്‍, വി.ബി. റാഷിദ്, പി കെ അജാസ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!