26 C
Kunnamkulam
Monday, July 6, 2026
Home Bureaus Kechery തൈക്കാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വയോജന ആദരവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു

തൈക്കാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വയോജന ആദരവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു

കോണ്‍ഗ്രസ് തൈക്കാട് മണ്ഡലം കമ്മിറ്റിയ്ക്ക് കീഴിലുള്ള പതിനാലാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്ക് ആദരവും, ഉമ്മന്‍ ചാണ്ടി വിദ്യാഭ്യാസ പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് അഡ്വ ജോസഫ് ടാജറ്റ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുടുംബത്തിനും സമൂഹത്തിനും ഒരു കാലഘട്ടത്തില്‍ ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവരാണ് ഇന്നത്തെ വയോജനങ്ങള്‍. അവരെ സംരക്ഷിക്കേണ്ടതും ബഹുമാനിക്കേണ്ടതും അനിവാര്യമാണെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു.ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സംസ്ഥാനത്ത് വയോജന വകുപ്പ് രൂപീകരിക്കുകയും ആ വകുപ്പിനെ അതീവ ഗൗരവത്തോടെ കണ്ട് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് നാട് ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. മുന്‍ കൗണ്‍സിലര്‍ എ.പി. ബാബു മാസ്റ്റര്‍ അധ്യക്ഷനായി.

 

ADVERTISEMENT
error: Content is protected !!