29.2 C
Kunnamkulam
Saturday, October 17, 2026
Home Bureaus Velur കുട്ടി കര്‍ഷകരുടെ പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി

കുട്ടി കര്‍ഷകരുടെ പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി

36

 

മുണ്ടത്തിക്കോട് ഡി.വി.എല്‍.പി സ്‌കൂളില്‍ കുട്ടി കര്‍ഷകരുടെ പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി. പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഞാറ്റുവേല ചന്തയുടെ ഭാഗമായി സ്‌കൂളില്‍ ലഭിച്ച തൈകളാണ് നടീല്‍ ഉത്സവത്തില്‍ നട്ടത്. വെണ്ട, തക്കാളി, വഴുതന, പച്ചമുളക് എന്നീവയാണ് കാര്‍ഷിക ക്ലബ്ബിന്റെ നേത്യത്വത്തില്‍ കൃഷി ചെയ്യുന്നത്. പിടിഎ പ്രസിഡന്റ് ആര്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എസ് എസ് ജി ചെയര്‍പേഴ്‌സണ്‍ രാജു മാരാത്ത് നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി നഗരസഭ സ്‌കൂളിന് നല്‍കിയ ഐറോബിക് കമ്പോസ്റ്റ് യൂണിറ്റിലൂടെ ലഭ്യമായ ജൈവവളമാണ് പച്ചക്കറി കൃഷിക്കുള്ള അടിവളമായി നല്‍കിയിട്ടുള്ളത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി.സരസ്വതി സ്വാഗതവും, സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബ് കോര്‍ഡിനേറ്റര്‍ പി കെ അജിത നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് സി വി നന്ദകുമാര്‍, അധ്യാപകരായ ബാലമുരളി, ശ്രീജിത്ത്, ബിനി, രേഷ്മ, ഭൂവന,സിനി, ഷീബ തുടങ്ങിയവര്‍ നടീല്‍ ഉത്സവത്തിന് നേതൃത്വം നല്‍കി

ADVERTISEMENT
error: Content is protected !!