കാവിലക്കാട് ക്ഷേത്രം ഭരണസമിതി അംഗവും കാര്‍ത്തിക കരിമരുന്ന് കമ്മിറ്റിയുടെ പ്രസിഡന്റുമായിരുന്ന മനോജ് കാണംകോട്ട് അനുസ്മരണം നടന്നു. ക്ഷേത്രം ഊട്ടുപുരയില്‍ നടന്ന അനുസ്മരണത്തോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം വൃക്ഷത്തൈ വിതരണവും നടത്തി. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് കെ.ആര്‍.അനൂപ്, സെക്രട്ടറി സി.എം.അനില്‍കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഗീത ശശി, ഷജീഷ് കില്ലപ്പന്‍, ക്ഷേത്രം ഭരണ സമിതി മുന്‍ ഭാരവാഹികളായ കെ.കെ.മുരളി, സി വി ശ്യാംപ്രസാദ്, രവീന്ദ്രന്‍ ഉപ്പത്തില്‍, മാതൃസമിതി അംഗം ഗ്രീഷ ഗോപി, കാര്‍ത്തിക കമ്മിറ്റി അംഗം മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു



