27.8 C
Kunnamkulam
Monday, July 6, 2026
Home Bureaus Perumpilavu ഇന്‍സ്പിറൊ 2026 ക്ലസ്റ്റര്‍ തല മത്സരങ്ങളില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലിഷ് സ്‌കൂളിനു മികച്ച നേട്ടം

ഇന്‍സ്പിറൊ 2026 ക്ലസ്റ്റര്‍ തല മത്സരങ്ങളില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലിഷ് സ്‌കൂളിനു മികച്ച നേട്ടം

 

പാലക്കാട് പത്തിരിപ്പാലയില്‍ നടന്ന ഇന്‍സ്പിറൊ 2026 ക്ലസ്റ്റര്‍ തല മത്സരങ്ങളില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലിഷ് സ്‌കൂളിനു മികച്ച നേട്ടം. ഖുര്‍ആന്‍ ക്വിസ്, ഹിഫ്‌ള്, കാലിഗ്രഫി, ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ ദര്‍സ് തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരം. ഖുര്‍ആന്‍ ക്വിസില്‍ രണ്ടും മൂന്നും കാറ്റഗറിയില്‍ ഒന്നാം സ്ഥാനം അന്‍സാറിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. കാലിഗ്രഫി മത്സരത്തില്‍ കാറ്റഗറി രണ്ടില്‍ ആയിഷ നൈഫ ഒന്നാം സ്ഥാനവും കാറ്റഗറി മൂന്നില്‍ അസ്‌റ ഫാത്തിമ മൂന്നാം സ്ഥാനവും നേടി. ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ കാറ്റഗറി ഒന്നില്‍ ഐസ സാരിയ രണ്ടാംസ്ഥാനം, കാറ്റഗറി രണ്ടില്‍ മുഹമ്മദ് മുക്താര്‍ മൂന്നാം സ്ഥാനം, കാറ്റഗറി മൂന്നില്‍ ഹംന ഹഫീസ് മൂന്നാം സ്ഥാനം എന്നിങ്ങനെ കരസ്തമാക്കി. ഹിഫ്‌ള് ഇനത്തില്‍ കാറ്റഗറി ഒന്നില്‍ ഐസ സാരിയ ഒന്നാം സ്ഥാനവും കാറ്റഗറി രണ്ടില്‍ ലയാന നിഷാദ് രണ്ടാം സ്ഥാനവും നേടി. വിജയികളെ അന്‍സാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും മാനേജ്‌മെന്റും അധ്യാപകരും ചേര്‍ന്ന് അഭിനന്ദിച്ചു.

ADVERTISEMENT
error: Content is protected !!