കാഞ്ഞാണി – പാവറട്ടി പാതയില്‍ വെങ്കിടങ്ങ് തണ്ടഴിപ്പാടം റോഡിനു സമീപം സ്വിഫ്റ്റ് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനു ഗുരുതര പരിക്ക്. ഞായറാഴ്ച രാത്രി 9:30നാണ് അപകടം ഉണ്ടായത്. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ഏനമാവ് ചിരട്ടക്കടവ് സ്വദേശി ടോണിയെ ഏനാമാവ് കെട്ടുങ്ങല്‍ വീ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല. പാവറട്ടി പോലീസ് അപകടസ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.



