കണ്ടാണശ്ശേരി സെന്റ് ജോസഫ് പള്ളിയില്‍ നടന്ന പതാകദിനാചരണം വികാരി ഫാ. ഫെബിന്‍ കൂത്തൂര്‍ പതാക ഉയര്‍ത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം. മറ്റം ഫൊറോന പ്രസിഡണ്ട് നിജില്‍ ജോസ് യുവജന സന്ദേശം നല്‍കി. കണ്ടാണശ്ശേരി യൂണിറ്റ് പ്രസിഡണ്ട് ഫെബിന്‍ ബെന്നി . കെ.സി.വൈ.എം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫൊറോന ജനറല്‍ സെക്രട്ടറി എഡ്വിന്‍ ആന്റോ, ഫൊറോന ട്രഷറര്‍ വി.ജെ ആരോണ്‍ എന്നിവര്‍ സംസാരിച്ചു.ഇടവകയിലെ. യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെയാണ് പതാക ദിനാചരണം ആചരിച്ചത്.



