28.1 C
Kunnamkulam
Tuesday, July 7, 2026
Home Bureaus Perumpilavu വിറകുപുരയായും, മാലിന്യസംഭരണകേന്ദ്രമായും മാറ്റരുത് ; കടവല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാള്‍ തുറന്ന് നല്‍കണമെന്ന് കോണ്‍ഗ്രസ്സ്

വിറകുപുരയായും, മാലിന്യസംഭരണകേന്ദ്രമായും മാറ്റരുത് ; കടവല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാള്‍ തുറന്ന് നല്‍കണമെന്ന് കോണ്‍ഗ്രസ്സ്

 

കടവല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ജമാല്‍ കോട്ടോലിന്റെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി. നിലവില്‍ കമ്മ്യൂണിറ്റി ഹാള്‍ കുടുംബശ്രീ ഭക്ഷണശാലയുടെ വിറകുപുരയായും, ഹരിത കര്‍മ്മ സേനയുടെ അജൈവ മാലിന്യകേന്ദ്രവുമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് മറ്റു മണ്ഡപങ്ങള്‍ക്ക് സൗകര്യം ഒരുക്കിക്കൊടുക്കാനാണെന്നും പരാതിക്കാര്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ജമാല്‍ കോട്ടോലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ യോഗം കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്‍.കെ.അലി ഉദ്ഘാടനം ചെയ്തു.അടിയന്തരമായി കമ്മ്യൂണിറ്റി ഹാള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനുള്ള സത്വര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം കോണ്‍ഗ്രസ്സ് സംഘടിപ്പിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം എന്‍.കെ.അലി പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ.എ ശിവരാമന്‍, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിമാരായ പി.പി.ഷമീര്‍, കെ.ശങ്കരന്‍കുട്ടി, മുഹമ്മദ് ഷാ, സലാഹുദ്ദീന്‍, രാമകൃഷ്ണന്‍, ശിവകുമാര്‍, ഉസ്മാന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

 

ADVERTISEMENT
error: Content is protected !!