28.1 C
Kunnamkulam
Tuesday, July 7, 2026
Home Bureaus Chavakkad ലഹരിക്കെതിരെ തൂഫാന്‍ കിക്ക്

ലഹരിക്കെതിരെ തൂഫാന്‍ കിക്ക്

ലഹരിക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭ 19-ാം വാര്‍ഡ് ജനസേവന കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച
തൂഫാന്‍ കിക്ക് ആവേശകരമായി. ലോകകപ്പിന്റെ ആവേശം പകര്‍ന്ന്, തങ്ങളുടെ ഇഷ്ട ടീമുകളുടെ ജേഴ്‌സികള്‍ അണിഞ്ഞ് നിരവധി യുവാക്കളും കായികപ്രേമികളും പങ്കെടുത്തു. കായികവിനോദത്തിലൂടെ ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ തൂഫാന്‍ കിക്ക് ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുഹമ്മദ് അക്ബര്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ കാനാംപുള്ളി അധ്യക്ഷത വഹിച്ചു. ഫാസില്‍ വലിയകത്ത്, വി.അലി, ഷംസുദ്ധീന്‍, റഷീദ്, മുനിയാസ്, മുജീബ് എന്നിവര്‍ സംസാരിച്ചു. ”ലഹരിയില്ലാത്ത യുവത്വം-സുരക്ഷിതമായ കുടുംബം- ശക്തമായ സമൂഹം” എന്ന സന്ദേശത്തോടെയാണ്് ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!