28.1 C
Kunnamkulam
Tuesday, July 7, 2026
Home Bureaus Chavakkad ബഷീറിന്റെ ഓര്‍മദിനാചരണത്തിന്റെ ഭാഗമായി ബഷീര്‍ പതിപ്പ് പ്രകാശനം ചെയ്തു

ബഷീറിന്റെ ഓര്‍മദിനാചരണത്തിന്റെ ഭാഗമായി ബഷീര്‍ പതിപ്പ് പ്രകാശനം ചെയ്തു

 

പുത്തന്‍കടപ്പുറം ജി.എഫ്.യു.പി.സ്‌കൂളിന്റെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മദിനാചരണത്തിന്റെ ഭാഗമായി ബഷീര്‍ പതിപ്പ് പ്രകാശനം ചെയ്തു. പ്രധാന അധ്യാപിക പി.കെ.റംല ടീച്ചര്‍ വിദ്യാര്‍ത്ഥി പ്രതിനിധി അദീബ കന്‍സക്കിന് നല്‍കി പ്രകാശനം ചെയ്തു. എസ്.കെ.പ്രിയ, എം.കെ.സലീം, പി.എം.മുബീന, സി.ജെ.ജിന്‍സി, പി.ആര്‍.ഷീജ, എം.ആര്‍.ഐശ്വര്യ, പി.എം.ഹസീന, എ.ബി. രോഹിണി, രശ്മി തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌നേഹവും നര്‍മ്മവും മനുഷ്യസ്‌നേഹത്തിന്റെ സുഗന്ധവും മലയാള സാഹിത്യത്തിന് സമ്മാനിച്ച ബഷീറിന്റെ ഓര്‍മകള്‍ പുതുക്കിക്കൊണ്ട്, അദ്ദേഹത്തിന്റെ ജീവിതവും സാഹിത്യവും പുതുതലമുറയിലേക്ക് പകരുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ വരും ദിവസങ്ങളില്‍ സ്‌കൂളില്‍ സംഘടിപ്പിക്കുമെന്ന് പ്രധാനധ്യാപിക അറിയിച്ചു.

ADVERTISEMENT
error: Content is protected !!