28.1 C
Kunnamkulam
Tuesday, July 7, 2026
Home CCTV Desk ചിലവ് കുറഞ്ഞ വിമാന യാത്ര: സഹകരണ മേഖലയിലെ പദ്ധതി പ്രയോജനകരമെന്ന് വിലയിരുത്തൽ

ചിലവ് കുറഞ്ഞ വിമാന യാത്ര: സഹകരണ മേഖലയിലെ പദ്ധതി പ്രയോജനകരമെന്ന് വിലയിരുത്തൽ

സിയാല്‍ മോഡലില്‍ കമ്പനി രൂപീകരിച്ച് ചിലവ് കുറഞ്ഞ ആഭ്യന്തര വിമാന യാത്രകള്‍ നടത്താന്‍ ലക്ഷ്യം വെച്ച് സഹകരണ മേഖലയില്‍ വിമാനസര്‍വ്വീസ് ആരംഭിയ്ക്കാനുള്ള പദ്ധതി പ്രയോജനകരമാണെന്ന് മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗം വിലയിരുത്തി. ചുരുങ്ങിയ ദിവസങ്ങളില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്കും, ടൂറിസ്റ്റുകള്‍ക്കും ചികിത്സയ്ക്ക് എത്തുന്നവര്‍ക്കും വളരെ ഉപകാരപ്രദമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ പ്രാഥമിക അനുമതി നല്‍കിയ ഗുരുവായൂരിലും, വയനാട്ടിലും എയര്‍ സ്ട്രിപ്പ് നിര്‍മിച്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സിഎസ്‌ഐ മലബാര്‍ മഹാ ഇടവക ബിഷപ്പ് റൈറ്റ് റവറന്റ് ഡോക്ടര്‍ റോയ്സ് മനോജ് വിക്ടര്‍ , പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവും വ്യവസായിയും മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ രക്ഷാധികാരിയുമായ ഡോക്ടര്‍ എ.വി. അനൂപ്, പ്രസിഡന്റ് ഷെവലിയാര്‍ സി. ഇ ചാക്കുണ്ണി, സീനിയര്‍ വൈസ് പ്രസിഡന്റ് എ.ശിവശങ്കരന്‍ ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പന്‍, ട്രഷറര്‍ എം വി കുഞ്ഞാമു, യുഎഇ കോര്‍ഡിനേറ്റര്‍ സി എ ബ്യൂട്ടി പ്രസാദ് തുടങ്ങിയവപും, പ്രവാസി സംഘടന ഭാരവാഹികളും പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!