27.3 C
Kunnamkulam
Wednesday, July 8, 2026
Home Bureaus Kunnamkulam പെൻഷനേഴ്സ് അസോസിയേഷൻ കുന്നംകുളം ബ്രാഞ്ചിന്റെ സ്നേഹസമ്മാനം; ചൂണ്ടൽ സ്കൂളിൽ വാട്ടർ ഫിൽട്ടർ സ്ഥാപിച്ചു

പെൻഷനേഴ്സ് അസോസിയേഷൻ കുന്നംകുളം ബ്രാഞ്ചിന്റെ സ്നേഹസമ്മാനം; ചൂണ്ടൽ സ്കൂളിൽ വാട്ടർ ഫിൽട്ടർ സ്ഥാപിച്ചു

സെന്‍ട്രല്‍ ഗവണ്‍മെന്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ചൂണ്ടല്‍ ഗവണ്‍മെന്റ് യു.പി.സ്‌കുളിലെ കുട്ടികള്‍ക്കായി വാട്ടര്‍ ഫില്‍ട്ടര്‍ സമര്‍പ്പിച്ചു. സി.ജി.പി.എ. കുന്നംകുളം ബ്രാഞ്ച് പ്രസിഡന്റ് പി.സി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പി.റ്റി.എ. പ്രസിഡന്റ് പരമേശ്വരന്‍ , സി.ജി.പി.എ. അംഗങ്ങളായ ടി.അംബുജാക്ഷന്‍, പി.ഐ.സുബ്രഹ്‌മണ്യന്‍, എം.സുധാമാരാര്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ അധ്യാപികമാരായ അമ്പിളി സ്വാഗതവും, ബീന നന്ദിയും പറഞ്ഞു. സെന്‍ട്രല്‍ ഗവണ്‍മെന്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നടപ്പാക്കി വരുന്ന സമൂഹത്തില്‍ വയോജനങ്ങളുടെ ദൗത്യം എന്ന പദ്ധതി പ്രകാരമാണ് ചൂണ്ടല്‍ ഗവണ്‍മെന്റ് യു.പി.സ്‌കുളിലെ കുട്ടികള്‍ക്കായി വാട്ടര്‍ ഫില്‍ട്ടര്‍ നല്‍കിയത്.

ADVERTISEMENT
error: Content is protected !!