28 C
Kunnamkulam
Monday, August 24, 2026
Home Bureaus Velur ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍, നേത്ര പരിശോധനാ ക്യാമ്പ് നടത്തി

ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍, നേത്ര പരിശോധനാ ക്യാമ്പ് നടത്തി

72

വെള്ളിതിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍, ആര്യ ഐ കെയര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഭാഗമായി വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കാഴ്ച പരിശോധന, നേത്രസംബന്ധമായ പ്രാഥമിക പരിശോധനകള്‍, ആരോഗ്യ നിര്‍ദേശങ്ങള്‍ എന്നിവ നല്‍കി. കുട്ടികളില്‍ വര്‍ധിച്ചു വരുന്ന കാഴ്ച പ്രശ്ങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സ്‌കൂള്‍ മാനേജര്‍ ഫാ. സ്‌കറിയ ഒ.ഐ.സി, പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ സി.രാധാമണി എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!