30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ പുന്നയൂര്‍ക്കുളം സ്വദേശി ഇടം പിടിച്ചു

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ പുന്നയൂര്‍ക്കുളം സ്വദേശി ഇടം പിടിച്ചു

142

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ പുന്നയൂര്‍ക്കുളം സ്വദേശി ഇടം പിടിച്ചു. ബാറ്റിങ് ഓള്‍ റൗണ്ടറായ പുന്നയൂര്‍ക്കുളം പരൂര്‍ മുഹമ്മദ് ഇനാനാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടി നാടിന് അഭിമാനമായത്. ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിനെതിരെ ചതുര്‍ദിന, ഏകദിന പോരാട്ടങ്ങള്‍ക്കുള്ള ടീമിലാണ് താരത്തിന് സെലക്ഷന്‍ കിട്ടിയത്. മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ചതുര്‍ദിന പോരാട്ടങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. സെപ്റ്റംബര്‍ 21, 23, 26 തീയതികളിലാണ് ഏകദിന പോരാട്ടങ്ങള്‍. പുന്നയൂര്‍ക്കുളം പരൂര്‍ സ്വദേശി വീട്ടിലവളപ്പില്‍ ഷാനവാസ് റഹീന ദമ്പതികളുടെ മകനാണ് ഇനാന്‍. തൃശ്ശൂര്‍ മുണ്ടൂര്‍ ആത്രേയ ക്രിക്കറ്റ് അക്കാദമിയാണ് പരിശീലനം നല്‍കുന്നത്.

ADVERTISEMENT
error: Content is protected !!