25.4 C
Kunnamkulam
Monday, August 24, 2026
Home Bureaus Kechery മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച കേസ്; പ്രതികളായ പിതാവും മക്കളും കീഴടങ്ങി

മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച കേസ്; പ്രതികളായ പിതാവും മക്കളും കീഴടങ്ങി

93

മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച കേസില്‍ പ്രതികളായ പിതാവും മക്കളും പോലീസില്‍ കീഴടങ്ങി. കേച്ചേരി ആയമുക്കില്‍ മതിലകത്ത് വീട്ടില്‍ മുഹമ്മദ് ഷാഫിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതികളായ ആയമുക്ക് രായംമരക്കാര്‍ വീട്ടില്‍ അബ്ദുള്‍ കരിം, മക്കളായ റാഷിക്, റൗഹൂഫ് എന്നിവരാണ് കഴിഞ്ഞ ദിവസം കീഴടങ്ങിയത്. കുന്നംകുളം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ജില്ലാ കോടതിയില്‍നിന്നും ഹൈക്കോടതിയില്‍നിന്നും മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സ്റ്റേഷനില്‍ കീഴടങ്ങിയത്. മുഹമ്മദ് ഷാഫിയുടെ പറമ്പിലും വഴിയിലും കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ നിക്ഷേപിച്ചത് ചോദ്യം ചെയ്തതില്‍ പ്രകോപിതരായ പ്രതികള്‍, മുഹമ്മദ് ഷാഫിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് കേസ്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഷാഫിയെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ച് ചികിത്സ നേടിയിരുന്നു.

 

ADVERTISEMENT
error: Content is protected !!