25.4 C
Kunnamkulam
Monday, August 24, 2026
Home Bureaus Perumpilavu നാടിന്റെ നോവായി ഹൃദിക; പിതാവ് ജ്യൂസില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ സംസ്‌കാരം നടന്നു

നാടിന്റെ നോവായി ഹൃദിക; പിതാവ് ജ്യൂസില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ സംസ്‌കാരം നടന്നു

103

പെരുമ്പിലാവില്‍ പിതാവ് ജ്യൂസില്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട ഏഴ് വയസ്സുകാരി ഹൃദികയുടെ മൃതദേഹം സംസ്‌കരിച്ചു. ഭാര്യ പിണങ്ങിപ്പോയ മനോവിഷമത്തിലാണ് പെരുമ്പിലാവില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ മുത്തു തന്റെ മക്കളായ ഹൃദിക (7), കൃതിന്‍(6) എന്നിവര്‍ക്ക് ജ്യൂസില്‍ എലിവിഷം കലര്‍ത്തി നല്‍കിയത്. ഇവര്‍ക്കൊപ്പം മുത്തുവും വിഷം കലര്‍ത്തിയ ജ്യൂസ് കഴിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ നില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് രണ്ടു കുട്ടികളെയും എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റിയിരുന്നു .ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചയോടെ ഹൃദിക മരണത്തിന് കീഴടങ്ങുകയായിരുന്നുതൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ഏറ്റുവാങ്ങി വ്യാഴാഴ്ച വൈകിട്ട് 3:00 മണിയോടെ പെരുമ്പിലാവ് ആനക്കല്ലിലുള്ള വീട്ടിലെത്തിച്ച് പൊതുദര്‍ശനം ഒരുക്കി. നാട്ടുകാരും, ഇവിടെയുള്ള ബന്ധുക്കളടക്കമുള്ളവര്‍ അവസാനമായി ഒരുനോക്ക് കാണാനായി എത്തിയിരുന്നു. കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ധര്‍മ്മന്‍,വൈസ് പ്രസിഡണ്ട് കെ. എ സലീം, പഞ്ചായത്ത് അംഗങ്ങളായ ദിനേശ് കെ.പി, ശാന്തകുമാരി, ബ്ലോക്ക് മെമ്പര്‍ ഘോഷ് പൂവ്വത്തിങ്കല്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ചെറുതുരുത്തി ശാന്തിതീരത്തായിരുന്നു സംസ്‌കാരം.

ADVERTISEMENT
error: Content is protected !!