26 C
Kunnamkulam
Sunday, July 12, 2026
Home Bureaus Guruvayur സായി സുദര്‍ശന പദ്ധതിയുടെ 20-ാം വാര്‍ഷികം പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു

സായി സുദര്‍ശന പദ്ധതിയുടെ 20-ാം വാര്‍ഷികം പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു

ഗുരുവായൂര്‍ സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സായി സുദര്‍ശന പദ്ധതിയുടെ 20-ാം വാര്‍ഷികം, പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. ട്രസ്റ്റ് ചെയര്‍മാന്‍ മൗനയോഗി സ്വാമി ഹരിനാരായണന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ. കെ. ജ്യോതിരാജ് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന മുന്നോക്ക ക്ഷേമ കമ്മീഷന്‍ അംഗം സെബാസ്റ്റ്യന്‍ ചൂണ്ടല്‍, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു നാരായണന്‍, ഡോ. നിതിന്‍ ജോര്‍ജ് കോശി, കെ. മണികണ്ഠന്‍, സബിത രഞ്ജിത്, അരുണ്‍ സി. നമ്പ്യാര്‍, സായിശ്രീ മേനോന്‍ എന്നിവര്‍ സംസാരിച്ചു. 20 വര്‍ഷത്തിനിടയില്‍ 7400 ലധികം പേര്‍ക്ക് ശസ്ത്രക്രിയ വഴി കാഴ്ച തിരികെ നല്‍കാന്‍ കഴിഞ്ഞ സായി സുദര്‍ശന പദ്ധതിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാരെ ആദരിച്ചു. തുടര്‍ന്ന് നേത്ര പരിശോധനയും ചികിത്സാ ക്യാമ്പും ഉണ്ടായിരുന്നു. 120 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!