26 C
Kunnamkulam
Sunday, July 12, 2026
Home Bureaus Punnayurkulam ബ്ലാക്ക് ബെല്‍റ്റ് അവാര്‍ഡിംഗ് സെറിമണിയും ഹന്‍ഷി മനോജ് കെ.എസിന് യാത്രയയപ്പും സംഘടിപ്പിച്ചു

ബ്ലാക്ക് ബെല്‍റ്റ് അവാര്‍ഡിംഗ് സെറിമണിയും ഹന്‍ഷി മനോജ് കെ.എസിന് യാത്രയയപ്പും സംഘടിപ്പിച്ചു

ഞമനേങ്ങാട് ബോധിധര്‍മ്മ ജെ.ടി.കെ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ബ്ലാക്ക് ബെല്‍റ്റ് അവാര്‍ഡിംഗ് സെറിമണിയും, ജപ്പാനില്‍ നടക്കുന്ന ജെ.ടി.കെ. ഇന്റര്‍നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഹന്‍ഷി മനോജ് കെ.എസിന് യാത്രയയപ്പും സംഘടിപ്പിച്ചു.ബോധിധര്‍മ്മ അക്കാദമിയില്‍ നടന്ന ചടങ്ങ് വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജില്‍സി ബാബു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നിഷ ബിനോജ് അധ്യക്ഷയായി. അഭയം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ മൈമൂന മുഖ്യാതിഥിയായി. ബോധിധര്‍മ്മ അക്കാദമിയുടെ ചീഫ് ഇന്‍സ്ട്രക്ടറും ഡയറക്ടറുമായ ഹന്‍ഷി മനോജ് കെ.എസ് കരാട്ടെയുടെ മൂല്യങ്ങളും അച്ചടക്കവും യുവതലമുറയുടെ വ്യക്തിത്വവികസനത്തില്‍ അതിന്റെ പ്രാധാന്യവും സംബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ബ്ലാക്ക് ബെല്‍റ്റ് പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ബ്ലാക്ക് ബെല്‍റ്റുകളും സര്‍ട്ടിഫിക്കറ്റുകളും മെമെന്റോകളും വിതരണം ചെയ്തു. വടക്കേക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് നബീല്‍ എന്‍.എം.കെ., പഞ്ചായത്തംഗം ജിതേഷ് കുമാര്‍ , തിരുവളയന്നൂര്‍ സ്‌കൂള്‍ അധ്യാപകന്‍ പി.ഐ.അബ്ദുല്‍മജീദ് , പ്രകാശ് ക്ലബ് സെക്രട്ടറി മുഹമ്മദ് അലി , ശ്രീധരന്‍ മക്കാലിക്കല്‍ ,ബോധിധര്‍മ്മ അക്കാദമി പി.ടി.എ പ്രസിഡന്റ് പ്രസാദ് എന്നിവര്‍ സംസാരിച്ചു. ബോധിധര്‍മ്മ അക്കാദമി പി.ടി.എ. സെക്രട്ടറി ലെനിത സ്വാഗതവും, സെന്‍സായ് സജീഷ് ടി.എസ്. നന്ദിയും പറഞ്ഞു. കരാട്ടെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പ്രകടനങ്ങള്‍ ചടങ്ങിന് മാറ്റേകി.

 

ADVERTISEMENT
error: Content is protected !!