29.4 C
Kunnamkulam
Sunday, July 12, 2026
Home Bureaus Erumapetty സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും നവാഗതര്‍ക്ക് സ്വീകരിക്കണവും സംഘടിപ്പിച്ചു

സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും നവാഗതര്‍ക്ക് സ്വീകരിക്കണവും സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മുണ്ടത്തിക്കോട് യൂണിറ്റ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും നവാഗതരെ സ്വീകരിക്കലും സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എസ്. ജോര്‍ജ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആര്യമ്പാടം പകല്‍വീട്ടില്‍ നടന്ന ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് കെ.എ. സ്‌കറിയ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍ കാര്‍ക്കും ഉപകാരപ്രദമാകുന്ന വിധം മെഡിസിപ് പരിസ്‌ക്കരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.ശ്യാമളകുമാരി അനുശോചന പ്രമേയവും, ബ്ലോക്ക് പ്രസിഡന്റ് എം.ജെ.അഗസ്റ്റിന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എം.കെ. മുഹമ്മദ്കുട്ടിഹാജി നവാഗതരെ സ്വീകരിച്ചു. റോസിലി ടീച്ചറുടെ പ്രാര്‍ത്ഥന യോടെ യോഗം ആരംഭിച്ചു. ബ്ലോക്ക് വൈസ് യൂണിറ്റ് പ്രസിഡന്റ് രാജു മാരാത്ത്, ബ്ലോക്ക് കമ്മിറ്റി അംഗം വി.എസ്.ഗോവിന്ദസ്വാമി, കൊച്ചുവര്‍ക്കി മാസ്റ്റര്‍, സാവിത്രി കിടാവ്, ഹരിദാസ് , ജില്ലാ ഓഡിറ്റര്‍ എം.എം.രഘുനാഥന്‍, സാംസ്‌കാരിക വേദി കണ്‍വീനര്‍ കെ.എ.ജാനമ്മ , റോസിലി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വി.കെ.പദ്മനാഭന്‍ സ്വാഗതവും, ട്രഷറര്‍ സി എസ് സുഹറാബി നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!