കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. വോട്ട് രേഖപ്പെടുത്തുന്നതിനായി തയ്യാറാക്കിയ അഞ്ച് പോളിംഗ് ബൂത്തുകളിലായി ഡിജിറ്റല്‍ സോഫ്റ്റ്വെയര്‍ സംവിധാനമാണ് ഒരുക്കിയിരുന്നത്. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സ്‌കറിയ ഒ.ഐ.സി. ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പലും ഇലക്ഷന്‍ കമ്മീഷണറുമായ രാംദാസ് എം , അധ്യാപിക മേഴ്സി രഞ്ജിത്ത് എന്നിവര്‍ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ കുറിച്ചും വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ ഡിജിറ്റല്‍ സംവിധാനത്തോടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി. തിരിച്ചറിയല്‍ രേഖയുമായാണ് വോട്ട് രേഖപ്പെടുത്താന്‍ കുട്ടികള്‍ എത്തിയത്.വോട്ടെടുപ്പിന് ശേഷം വോട്ടെണ്ണല്‍ നടത്തി പ്രിന്‍സിപ്പല്‍ വിജയികളെ പ്രഖ്യാപിച്ചു. സ്‌കൂള്‍ ലീഡറായി അക്വീന ലിയാഷ കൊള്ളന്നൂരും അസിസ്റ്റന്റ് സ്‌കൂള്‍ ലീഡറായി അലന്‍ കൃഷ്ണ പി വി യും തെരഞ്ഞെടുക്കപ്പെട്ടു. സ്‌കൂള്‍ പാര്‍ലമെന്റ് നടത്തിയത് ജനാധിപത്യ ബോധവും നേതൃത്വപാടവവും കുട്ടികള്‍ക്കായി വളര്‍ത്തിയെടുക്കാനാണെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.



