സംയുക്ത ഓര്‍മ്മപെരുന്നാളിന് കൊടിയേറി. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ മലങ്കര മെത്രാപ്പോലീത്തയുടെ 117 മത് ഓര്‍മ്മ പെരുന്നാളും, മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവയുടെ അഞ്ചാം ഓര്‍മ്മ പെരുന്നാളിനുമാണ് കുന്നംകുളം ഭദ്രാസന അരമന ചാപ്പലില്‍ കൊടിയേറിയത്. കുന്നംകുളം ഭദ്രാസന സെക്രട്ടറി ഫാദര്‍ സ്റ്റീഫന്‍ ജോര്‍ജ് കൊടിയേറ്റം നിര്‍വഹിച്ചു. ജോ. ജനറല്‍ കണ്‍വീനര്‍ പി.യു ഷാജന്‍, പബ്ലിസിറ്റി കണ്‍വീനര്‍ എഡ്വി സഖറിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.19 ആം തീയതി വൈശ്ശേരി പള്ളിയില്‍ നിന്നും വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിക്കുന്ന അനുസ്മരണ പദയാത്ര ഭദ്രാസന ദേവാലയത്തില്‍ എത്തിച്ചേരുന്നതോടെ സന്ധ്യാനമസ്‌കാരവും അനുസ്മരണ സമ്മേളനവും നടക്കും തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടാകും. 20ാംതീയതി തിങ്കളാഴ്ച വി. കുര്‍ബാന, മ്യൂസിയം ഉദ്ഘാടനം,പ്രദക്ഷിണം, നേര്‍ച്ച വിളമ്പ്, 8 വീടുകളുടെ താക്കോല്‍ദാനം എന്നിവ ഉണ്ടാകും. പരിശുദ്ധ കാതോലിക്കാ ബാവ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതിയന്‍ ബാവ, കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ, വൈദികര്‍, വിവിധ കമ്മിറ്റികളും നേതൃത്വം നല്‍കും.



