29.6 C
Kunnamkulam
Monday, July 13, 2026
Home Bureaus Kunnamkulam വൈസ്‌മെന്‍ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

വൈസ്‌മെന്‍ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

കുന്നംകുളം വൈസ്‌മെന്‍ ക്ലബ്ബിന്റെ 2026-27 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.ക്ലബ് പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്‍ റീജിയന്‍ ഡയറക്ടര്‍ ജോണ്‍സണ്‍ സി. പടിഞ്ഞാത്തിന്റെ നേതൃത്വത്തിലാണ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നത്. ജബീന വര്‍ഗീസ് (പ്രസിഡന്റ്), റിയ സി. ജോയ് (സെക്രട്ടറി), സാം പി കെ (ട്രഷറര്‍) എന്നിവര്‍ പുതിയ ഭാരവാഹികളായി ചുമതലയേറ്റു.കൊച്ചിയില്‍ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ മല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കുന്നംകുളം സ്വദേശി മാളവിക ആര്‍ ദേവിനെ പൊന്നാട അണിയിച്ചും മെമെന്റോ നല്‍കിയും ആദരിച്ചു. കൂടാതെ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും ചടങ്ങില്‍ നടന്നു.പുതിയ വര്‍ഷത്തെ സര്‍വീസ് പ്രൊജക്റ്റിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡെന്നി വി.കെ നിര്‍വഹിച്ചു. കുന്നംകുളം ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളിന് ധനസഹായം കൈമാറിക്കൊണ്ടായിരുന്നു ഉദ്ഘാടനം.സെക്രട്ടറി ഗില്‍ബര്‍ട്ട് എസ്. പാറമേല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂള്‍ സെക്രട്ടറി രാംദാസ്, മുന്‍ റീജിയന്‍ ഡയറക്ടര്‍ അനില്‍ പി.ഐ, ലെഫ്റ്റനന്റ് റീജിയന്‍ ഡയറക്ടര്‍ ഷൈജന്‍ സി. ജോബ്, റോട്ടറി ക്ലബ് പ്രതിനിധി ബാലന്‍ കെ., കൊമേറ്റ്‌സ് സര്‍ക്കിള്‍ പ്രസിഡന്റ് സക്കറിയ ചീരന്‍, കുന്നംകുളം റോയല്‍സ് വൈസ്‌മെന്‍ ക്ലബ് സെക്രട്ടറി ജീസണ്‍ സി.എസ്, അപ്പുമോന്‍ സി.കെ, പുതിയ സെക്രട്ടറി റിയ സി. ജോയ് , എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുന്‍ റീജിയന്‍ ഡയറക്ടര്‍ വര്‍ഗീസ് ചെറി സ്വാഗതവും, നെല്‍സണ്‍ പി.ഐ. നന്ദിയും പറഞ്ഞു

 

 

ADVERTISEMENT
error: Content is protected !!