എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി വാറ്റു ചാരായവുമായി യുവാവ് അറസ്റ്റില്‍. മാടക്കത്തറ പുതുനഗറില്‍ നിന്ന് ഒന്നര ലിറ്റര്‍ ചാരായവുമായി ആലപ്പാട്ട് വീട്ടില്‍ ജെയ്സ്മിനെയാണ് (39) തൃശ്ശൂര്‍ എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫിസര്‍ എ.ബി. സുനിലും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ചാരായം കൈവശം വെച്ച് വില്‍പ്പന നടത്തി ക്കൊണ്ടിരിക്കുമ്പോഴാണ് പ്രതിപിടിയിലായത്. ചാരായം വാറ്റുന്നതിന് ഉപയോഗിച്ച വാറ്റുപകരണങ്ങളും വാഷ് ഇടാന്‍ ഉപയോഗിച്ച 200 ലിറ്ററിന്റെ പ്ലാസ്റ്റിക് ഡ്രമ്മും സമീപപ്രദേശങ്ങളില്‍ നിന്നും പിടിചെടുത്തു. കരുവാന്‍കാട്, കുണ്ടുകാട്, പനമ്പിള്ളി താണിക്കുടം ഭാഗങ്ങളിലായാണ് പ്രതി വാറ്റു ചാരായം വില്‍പ്പന നടത്തിയിരുന്നത്. പ്രിവന്റീവ് ഓഫിസര്‍മാരായ ടി.ജെ.രാജിത്ത്, കെ.ലത്തീഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.ജെ.റിജോ, ജെറിന്‍ ജോ, മിക്കി ജോണ്‍ വനിത സിവില്‍ എക്സൈസ് ഓഫിസര്‍ നിവ്യ ജോര്‍ജ് സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ വി.ജി.ഗിരിഷ് എന്നിവരും പ്രതിയെ പിടി കൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.



