25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന പ്രചരണം ; ചുവരെഴുത്തിന് തുടക്കമായി

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന പ്രചരണം ; ചുവരെഴുത്തിന് തുടക്കമായി

37

ഓഗസ്റ്റ് 19മുതല്‍ 22 വരെ തൃശ്ശൂരില്‍ വച്ച് നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ചുവരെഴുത്തിന്തുടക്കമായി. സമ്മേളനത്തിന്റെപ്രചരണാര്‍ത്ഥം ഡിവൈഎഫ്‌ഐ കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ പരിധിയില്‍ 500 മതിലുകള്‍ പ്രചരണത്തിന്റെ ഭാഗമായി എഴുതുന്നത്. ബ്ലോക്ക് തല ഉദ്ഘാടനം സിപിഐഎം കുന്നംകുളം ഏരിയ സെക്രട്ടറി കെ കൊച്ചനിയന്‍ നിര്‍വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി എസ് സഹല അധ്യക്ഷയായി.ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ എ സൈഫുദ്ദീന്‍ ബ്ലോക്ക് ട്രഷറര്‍ ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഫുട്‌ബോള്‍ ക്രിക്കറ്റ് കളരിപ്പയറ്റ് വടംവലി തുടങ്ങി കായിക കലാ മത്സരങ്ങളും മറ്റു അനുബന്ധ പ്രചരണ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും.

 

 

ADVERTISEMENT
error: Content is protected !!