27.2 C
Kunnamkulam
Saturday, August 8, 2026
Home Bureaus Erumapetty ഫാ.ബെഞ്ചമിന്‍ ഓ.ഐ.സിക്ക് യാത്രയയപ്പ് നല്‍കി

ഫാ.ബെഞ്ചമിന്‍ ഓ.ഐ.സിക്ക് യാത്രയയപ്പ് നല്‍കി

20

ചിറമനേങ്ങാട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി വികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന വികാരി ഫാ.ബെഞ്ചമിന്‍ ഓ.ഐ.സിക്ക് യാത്രയയപ്പ് നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തില്‍ വികാരി ഫാ.മാത്യു വര്‍ഗീസ് കുളങ്ങാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ഇടവകയിലെ വിവിധ ആത്മീയ സംഘടനകളുടെ പ്രതിനിധികള്‍ ഉപഹാരസമര്‍പ്പണം നടത്തി. ഫാ. ബെഞ്ചമിന്‍ ഓ.ഐ.സി നന്ദി പറഞ്ഞു. ഇടവക ട്രസ്റ്റി സി.വി.വില്‍സണ്‍ സ്വാഗതവും, സെക്രട്ടറി കെ.കെ പ്രിന്‍സ് നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!