എരുമപ്പെട്ടി പതിയാരം കാവാലന്‍ ചിറയില്‍ മത്സ്യ കൃഷിക്കായി സ്ഥാപിച്ച വലയില്‍ ഈനാം പേച്ചി കുരുങ്ങി. അവശനിലയില്‍ കണ്ടെത്തിയ ഈനാംപേച്ചിയെ നാട്ടുകാരുടെ സഹായത്തോടെ എനിമല്‍ റിസ്‌ക്യൂ ടീം അംഗം ബൈജു കടങ്ങോട് രക്ഷപ്പെടുത്തി. ആരുടേയും ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ ദിവസങ്ങളായി വലയില്‍ കുരുങ്ങിയ നിലയിലായിരുന്നു. കുളം മൂടി കിടക്കുന്ന വലയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് മയില്‍ കുരുങ്ങിയിരുന്നു.മേഖലയിലെ ഒരു വിഭാഗം കര്‍ഷകര്‍ കുളത്തില്‍ ഫിഷറീസിന്റേയും എരുമപ്പെട്ടി പഞ്ചായത്തിന്റേയും അനുമതിയോടെ മഝ്യ കൃഷി നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കുളത്തിന് മുകളില്‍ വല സ്ഥാപിച്ചത്. വല അഴിച്ച് മാറ്റി കുളം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നാട്ടുകാര്‍ ജില്ലാകളക്ടര്‍ക്ക് ഉള്‍പ്പടെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വലം നീക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കര്‍ഷകര്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവിനെതിരെ കര്‍ഷകര്‍ കോടതിയില്‍ നിന്ന് സ്റ്റേ നേടിയിട്ടുണ്ട്.



