25.3 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Kechery ഖുര്‍ആന്‍ വാരത്തിന് തുടക്കമായി

ഖുര്‍ആന്‍ വാരത്തിന് തുടക്കമായി

45

ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ ഖുര്‍ആന്‍ വാരത്തിന് തുടക്കമായി. അഹ്‌മദിയ്യാ ഖലീഫയുടെ ആഹ്വാനപ്രകാരം അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് അംഗങ്ങള്‍ ആചരിക്കുന്ന ഖുര്‍ആന്‍ വാരത്തിനാണ് ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ തുടക്കമായത്.ആളൂര്‍ മിഷനറി മൗലവി ഗുലാം അഹ്‌മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അബ്ബാസ് ആളൂര്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണവും, ഷെരീഫ് അഹ്‌മദ് പദ്യാലാപനവും നടത്തി.തുടര്‍ന്ന് യുവ പ്രഭാഷകനായ അമന്‍ മഹ്‌മൂദ് വിശുദ്ധ ഖുര്‍ആനിലെ അറിവുകള്‍ പഠിക്കുകയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ഖുര്‍ആന്‍ വാരത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളില്‍ ഖുര്‍ആന്‍ പഠന ക്ലാസുകള്‍, പ്രഭാഷണങ്ങള്‍, സംശയനിവാരണ സെഷനുകള്‍, ആത്മീയ ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!