26.5 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Perumpilavu ദ്വിദിന പഠനശിബിരം സമാപിച്ചു

ദ്വിദിന പഠനശിബിരം സമാപിച്ചു

ഭാരതീയ ജനതാ പാര്‍ട്ടി ചങ്ങരംകുളം മണ്ഡലം സംഘടിപ്പിച്ച ദ്വിദിന പഠനശിബിരം സമാപിച്ചു. ചങ്ങരംകുളം ശ്രീനാരായണ സ്‌കൂളില്‍, പൊലീസ് സ്റ്റേഷനു സമീപം നടന്ന ശിബിരത്തില്‍ സംഘടനാ പ്രവര്‍ത്തനം, ആശയപരമായ വിഷയങ്ങള്‍, സമകാലിക രാഷ്ട്രീയ സാഹചര്യം, പ്രവര്‍ത്തനരീതികള്‍ എന്നിവയെ ആസ്പദമാക്കി വിവിധ സെഷനുകള്‍ നടന്നു. ശിബിരത്തിന്റെ ഉദ്ഘാടന ദിവസം ബിജെപി മുതിര്‍ന്ന നേതാവ് ഗോപാലകൃഷ്ണന്‍ പതാക ഉയര്‍ത്തി. ബിജെപി പാലക്കാട് മേഖല പ്രസിഡന്റ് കെ. നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുബ്രഹ്‌മണ്യന്‍, ഗോപാലകൃഷ്ണന്‍, ധന്യ അനീഷ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ജനാര്‍ദ്ധനന്‍ പട്ടേരി സ്വാഗതം പറഞ്ഞു. രണ്ടുദിവസങ്ങളിലായി നടന്ന പഠനശിബിരത്തില്‍ വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസുകള്‍ നയിച്ചു. മണ്ഡലത്തിലെ ഭാരവാഹികളും ജനപ്രതിനിധികളും പ്രവര്‍ത്തകരും ശിബിരത്തില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!