24.3 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Erumapetty അനധികൃത മദ്യ വില്പന; കടങ്ങോട് 70കാരന്‍ പിടിയില്‍

അനധികൃത മദ്യ വില്പന; കടങ്ങോട് 70കാരന്‍ പിടിയില്‍

103

അനധികൃതമായി വിദേശമദ്യം വില്പന നടത്തിയിരുന്നയാളെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. കടങ്ങോട് മനപ്പടി സ്വദേശി വേലായുധന്‍(70)നെയാണ് എസ്.ഐ. പി ആന്റോ ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മനപ്പടി ചിക്കന്‍ സ്റ്റാളിന് സമീപം കച്ചവടം നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ കൈവശം വെച്ചിരുന്ന 5,720 മില്ലി ലിറ്റര്‍ പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

ADVERTISEMENT
error: Content is protected !!