കടവല്ലൂര്‍ കൊരട്ടിക്കരയില്‍ ബസ്സും കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; കല്ലുംപുറം സ്വദേശിക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ കല്ലുംപുറം സ്വദേശി ചീരന്‍ വീട്ടില്‍ റോബിന്‍സനാണ് പരിക്കേറ്റത്. പെരുമ്പിലാവ് – കുറ്റിപ്പുറം സംസ്ഥാനപാതയിലെ കൊരട്ടിക്കര പ്രിയദര്‍ശിനി സ്റ്റോപ്പിന് സമീപം ബുധനാഴ്ച വൈകീട്ട് 5.30ഓടെയാണ് അപകടം. കുന്നംകുളം ഭാഗത്തുനിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ദിശയില്‍ വന്ന, കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോയിരുന്ന കെ എസ് ആര്‍ ടി സി ലോ-ഫ്‌ലോര്‍ ബസില്‍ ബൈക്ക് ഇടിക്കുകയായിരുന്നു.



