30 C
Kunnamkulam
Thursday, July 16, 2026
Home Bureaus Perumpilavu ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ പദ്ധതി ; പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് എ.സി.മൊയ്തീന്‍

‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ പദ്ധതി ; പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് എ.സി.മൊയ്തീന്‍

ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ യാഥാര്‍ത്ഥ്യമാകുന്നു. ഒരു കോടി രൂപ ചിലവഴിച്ചാണ് പഴഞ്ഞി സ്‌കൂള്‍ ഗ്രൗണ്ട് ആധുനിക രീതിയല്‍ നവീകരിക്കുന്നത്.വിദ്യാര്‍ത്ഥികളുടെയും, പ്രാദേശിക കായിക പ്രേമികളുടെയും വര്‍ഷങ്ങളുടെ കാത്തിരിപ്പിനാണ് പദ്ധതി നടപ്പിലാകുന്നതോടെ വിരാമമാകുന്നത്. എസി മൊയ്തീന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം നിലവിലെ ഗ്രൗണ്ട് സന്ദര്‍ശിച്ച് വിലയിരുത്തി. ഏറ്റവും അടുത്ത ദിവസം തന്നെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു.എംഎല്‍എ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും ചേര്‍ത്ത് ഒരു കോടി രൂപയുടെ നവീകരണമാണ് സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തുന്നത്.നയന്‍സ് ഫുട്‌ബോളിന്റെ മണ്‍കോര്‍ട്ട്, രണ്ടു വോളിബോള്‍ കോര്‍ട്ടുകള്‍, രണ്ട് ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, ടോയ്ലറ്റ് ബ്ലോക്ക്, ഗ്രൗണ്ടിന് ചുറ്റും ഫെന്‍സിങ്ങ്, ഡ്രൈയിനേജ് ഉള്‍പ്പെടെ വലിയ വികസനമാണ് ഗ്രൗണ്ടില്‍ വരാന്‍ പോകുന്നത് .കായിക പ്രേമികളുടെ അഭ്യര്‍ത്ഥന പരിഗണിച്ച് എംഎല്‍എ ഫണ്ടില്‍നിന്ന് 12 ലക്ഷം രൂപ കൂടി ചെലവഴിച്ച് ഗ്രൗണ്ടില്‍ മണ്ണും മണലും ചേര്‍ന്ന മിശ്രിതം നിറച്ച് നവീന നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് എംഎല്‍എ അറിയിച്ചിട്ടുണ്ട്. 50 മീറ്റര്‍ വീതിയിലും 90 മീറ്റര്‍ നീളത്തിലുമാണ് സ്വാഭാവിക പ്രതലമൊരുക്കി ഫുട്‌ബോള്‍ ഗ്രൗണ്ട് നവീകരിക്കുന്നത്. ഗ്രൗണ്ട് നിര്‍മ്മാണവുമായി നടന്ന അവലോകന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ജി രഘുനാഥ്, പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍, ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യ സജിത്ത്, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് അലി കോട്ടോല്‍ , സ്‌പോര്‍ട്ട്‌സ് കേരള ഫൗണ്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരായ നിര്‍മ്മല്‍ സേതു, പ്രബിന്‍ പ്രസാദ്, കരാറുകാരന്‍ കെ വി അനില്‍കുമാര്‍, പ്രിന്‍സിപ്പാള്‍ കെ വെങ്കിട്ടമൂര്‍ത്തി, എം എന്‍ സത്യന്‍, കെ.ടി ഷാജന്‍ മാസ്റ്റര്‍ പങ്കെടുത്തു. ആറു മാസത്തിനുളളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷക്കുന്നത്.

ADVERTISEMENT
error: Content is protected !!