26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Perumpilavu അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ മല്‍സ്യ വിളവെടുപ്പ് പദ്ധതി സംഘടിപ്പിച്ചു

അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ മല്‍സ്യ വിളവെടുപ്പ് പദ്ധതി സംഘടിപ്പിച്ചു

106

വിദ്യാര്‍ത്ഥികളില്‍ കാര്‍ഷികാഭിമുഖ്യവും പരിസ്ഥിതി ബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ മല്‍സ്യ വിളവെടുപ്പ് പദ്ധതി സംഘടിപ്പിച്ചു. ‘ഫിഷ് ഹാര്‍വെസ്റ്റിംഗ്’ എന്ന പേരില്‍ സ്‌കൂളിന്റെ ‘2026-27 സുസ്ഥിരതാ വര്‍ഷാചരണത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഈ വേറിട്ട പ്രോജക്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ പ്രധാന മൈതാനത്തിനടുത്തുള്ള മല്‍സ്യക്കുളത്തില്‍ നടന്ന വിളവെടുപ്പ് ഉത്ഘാടനം പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും കര്‍ഷകോത്തമ അവാര്‍ഡ് ജേതാവുമായ മുഹമ്മദ് മാനങ്കണ്ടത്ത് നിര്‍വ്വഹിച്ചു. ചടങ്ങില്‍ അന്‍സാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി. ടി. അബ്ദുള്ളക്കോയ തങ്ങള്‍, ഡയറക്ടര്‍ ഡോ.നജീബ് മുഹമ്മദ്, വാല്യൂ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഇ എം മുഹമ്മദ് അമീന്‍, സെക്രട്ടറി ഇ എ കുഞ്ഞഹമ്മദ് , മാനേജ്‌മെന്റ് പ്രതിനിധികള്‍, പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് സാജിത റസാഖ്, സെക്കന്‍ഡറി & സീനിയര്‍ സെക്കന്‍ഡറി ജൂനിയര്‍ പ്രിന്‍സിപ്പല്‍ രവ്യ.കെ. ആര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.പഠനത്തോടൊപ്പം പ്രായോഗികമായ കാര്‍ഷിക അനുഭവങ്ങള്‍ കൂടി വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ അധികൃതര്‍ ഈ പ്രോജക്റ്റിന് രൂപം നല്‍കിയത്. കഴിഞ്ഞ അധ്യയന വര്‍ഷം കുട്ടികള്‍ തന്നെ കൃഷിയിറക്കിയ മത്സ്യങ്ങളെയാണ് വിളവെടുത്തത്. വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന വിളവെടുപ്പ് വേറിട്ടൊരു അനുഭവമായി മാറിയെന്ന് സ്‌ക്കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികള്‍ വ്യക്തമാക്കി .

ADVERTISEMENT
error: Content is protected !!