27.1 C
Kunnamkulam
Friday, July 17, 2026
Home Bureaus Perumpilavu കെഎസ്ആര്‍ടിസി ബസ്സും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റു

കെഎസ്ആര്‍ടിസി ബസ്സും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റു

കടവല്ലൂര്‍ കല്ലുംപുറത്ത് കെഎസ്ആര്‍ടിസി ബസ്സും മിനി പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം. വാനില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് കല്ലുംപുറം ഖമാര്‍ പാലസിനു സമീപം അപകടം നടന്നത്. തിരുവല്ലയില്‍ നിന്നും കോഴിക്കോട്ടേക്ക് പോയിരുന്ന കെഎസ്ആര്‍ടിസി ബസ്സും കാസര്‍ഗോഡ് നിന്നും കോട്ടയത്തേക്ക് പോയിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ് പാതയോരത്തെ സുരക്ഷാ തൂണുകളില്‍ ഇടിച്ചുനിന്നതിനാല്‍ വലിയ അപകടം ഒഴിവായി.

ADVERTISEMENT
error: Content is protected !!