27.7 C
Kunnamkulam
Friday, July 17, 2026
Home Bureaus Perumpilavu പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

സിപിഐഎമ്മിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സിയായ ഇ ഡി നടത്തുന്ന രാഷ്ട്രീയ പ്രേരിതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും കളള കേസുകള്‍ക്കെതിരായും സിപിഐ (എം ) എളവള്ളി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കടവല്ലൂരില്‍ നടന്ന പ്രതിഷേധ പൊതുയോഗം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.വി ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി പി.എ ഷൈന്‍ അദ്ധ്യക്ഷനായി. പി.ജി സുബിദാസ് , കെ. എം പരമേശ്വരന്‍, പി . വി അശോകന്‍, കെ.പി രാജു. ടി.കെ സംജിത്ത്, കെ. എന്‍ നിജില്‍എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!