26.8 C
Kunnamkulam
Friday, July 17, 2026
Home Bureaus Punnayurkulam വാട്ടര്‍ സര്‍വീസ് സെന്ററിന് അനുമതി വൈകിയെന്ന് ആരോപണം ; ഒറ്റയാള്‍ സമരം നടത്തി

വാട്ടര്‍ സര്‍വീസ് സെന്ററിന് അനുമതി വൈകിയെന്ന് ആരോപണം ; ഒറ്റയാള്‍ സമരം നടത്തി

വാട്ടര്‍ സര്‍വീസ് സെന്ററിന് അനുമതി വൈകിയെന്ന് ആരോപിച്ച് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഒറ്റയാള്‍ സമരം. വീടിനോട് ചേര്‍ന്ന് നിര്‍മിച്ച വാട്ടര്‍ സര്‍വീസ് സെന്ററിന് ആറുമാസമായിട്ടും പ്രവര്‍ത്തനാനുമതി ലഭിച്ചില്ലെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നമ്പ്രാണത്തേല്‍ എന്‍. അഷറഫ് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയത്. പുത്തന്‍പള്ളിയില്‍ നിന്ന് കോണ്‍ഗ്രസ് പതാകയേന്തി പഞ്ചായത്ത് ഓഫീസിലേക്ക് എത്തിയ അഷറഫ് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച് നില്‍പ്പ് സമരം നടത്തി. വാട്ടര്‍ സര്‍വീസ് സെന്ററിന് ആവശ്യമായ ലൈസന്‍സും പ്രവര്‍ത്തനാനുമതിയും ലഭിക്കുന്നതില്‍ അധികൃതര്‍ അനാവശ്യ കാലതാമസം വരുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പെരുമ്പടപ്പ് പോലീസ് അഷറഫിനെ അറസ്റ്റ് ചെയ്ത് നീക്കി.

 

 

ADVERTISEMENT
error: Content is protected !!