26.8 C
Kunnamkulam
Friday, July 17, 2026
Home Bureaus Kechery കര്‍ക്കിടകമാസാചരണത്തിന് തുടക്കമായി

കര്‍ക്കിടകമാസാചരണത്തിന് തുടക്കമായി

ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ കര്‍ക്കിടകമാസാചരണത്തിന് തുടക്കമായി. ഒന്നാം തീയതിയായ വെള്ളിയാഴ്ച്ച വിശേഷാല്‍ പൂജകള്‍, കൂട്ടുഗണപതി ഹോമം, തൃകാലപൂജ എന്നിവയുണ്ടായി. രാമായണ മാസാചരണത്തിന്റെ ഭാഗമായി ഒരു മാസം നീണ്ടു നില്ക്കുന്ന രാമായണ പാരായണത്തിന് തുടക്കമായി. രാവിലെ9.30 ന് ക്ഷേത്രം മേല്‍ശാന്തി കുഴിപ്പുറം ഉണ്ണികൃഷ്ണന്‍ നമ്പുതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഭരണ സമിതി സെകട്ടറി സി. ഹരിദാസ്, നാരായണീയ പാരായണ സമിതി അംഗങ്ങള്‍ ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാമായണ മാസാരംഭത്തിന്റെ ഭാഗമായി ദര്‍ശനത്തിന് ഭക്തജനങ്ങളുടെ തിരക്കുണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!