കാട്ടകാമ്പാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഗജപൂജയും ആനയൂട്ടും നടത്തി.രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്കു ശേഷം ക്ഷേത്രത്തിനു പുറത്ത് മേല്‍ശാന്തി കേശവന്‍ നമ്പൂതിരിയുടെ കാര്‍മ്മീകത്ത്വത്തിലായിരുന്നു ഗജപൂജയും ആനയൂട്ടും നടന്നത്. കൊമ്പന്‍ മാരായ കാളിയാര്‍മഠം ശേഖരന്‍ , പീച്ചിയില്‍ രാജീവ്, കൊളക്കാടന്‍ ഗണപതി, പുതൃക്കോവില്‍ പാര്‍ത്ഥസാരഥി, പിടിയാനയായ തോട്ടേക്കാട്ട് കുഞ്ഞിലക്ഷ്മിയടക്കം അഞ്ച് ആനകള്‍ ഉട്ടില്‍ പങ്കെടുത്തു. നിരവധി ഭക്ത ജനങ്ങളാണ് വഴിപാടായി ആനയൂട്ട് നടത്തിയത്. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് സുധീപ് കുമാര്‍, സെക്രട്ടറി സജ്ഞയ് രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നല്‍കി.



