27.2 C
Kunnamkulam
Saturday, July 18, 2026
Home Bureaus Kunnamkulam ‘ഓഫ് സൈഡ്’ ചിത്രത്തിന്റെ പ്രദര്‍ശനം സംഘടിപ്പിച്ചു

‘ഓഫ് സൈഡ്’ ചിത്രത്തിന്റെ പ്രദര്‍ശനം സംഘടിപ്പിച്ചു

കുന്നംകുളം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിയുടെ ‘ഓഫ് സൈഡ്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം സംഘടിപ്പിച്ചു. മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍, പ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഫിലിം സൊസൈറ്റി പ്രസിഡന്റും നടനുമായ വി.കെ. ശ്രീരാമന്‍, സെക്രട്ടറി അര്‍ഷാദ് കെ. റഹീം, പ്രശസ്ത സിനിമാ നിരൂപകന്‍ പ്രൊഫ. ഹുക്ക്മാന്‍, ഫിലിം സൊസൈറ്റി ട്രഷറര്‍ പി.എസ്. ഷാനു എന്നിവര്‍ സംസാരിച്ചു. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, അഷ്‌റഫ് പേങ്ങാട്ടയില്‍, സി മോഹനന്‍, ജോഷി തോമസ്, സജിത്ത് മരക്കാര്‍ തുടങ്ങി സാംസ്‌കാരിക – സിനിമാ രംഗത്തെ പ്രമുഖരും നിരവധി ചലച്ചിത്ര ആസ്വാദകരും പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു.

 

ADVERTISEMENT
error: Content is protected !!