കര്‍ക്കടക മാസാചരണത്തോടനുബന്ധിച്ച് ചൊവ്വന്നൂര്‍ മാതൃവേദിയുടെ നേതൃത്വത്തില്‍ ഔഷധഗുണമുള്ള മരുന്നുണ്ടകള്‍ നിര്‍മിച്ചു. എരുമപ്പെട്ടി ഫൊറോന മാതൃവേദി ഭാരവാഹികളുടെ യോഗത്തിലാണ് മരുന്നുണ്ടയുടെ വിതരണോദ്ഘാടനം നടന്നത്. ഫൊറോന മാതൃവേദി ആനിമേറ്റര്‍ ഫാ. ബൈജു കാഞ്ഞിരത്തിങ്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഫൊറോന മാതൃവേദി പ്രസിഡന്റ് ശ്രുതിക്ക് മരുന്നുണ്ട നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാതൃവേദി ആനിമേറ്റര്‍ സിസ്റ്റര്‍ വിദ്യ, പ്രസിഡന്റ് ഷൈന ജെയ്‌സന്‍, സെക്രട്ടറി ബീന ആന്റണി, ട്രഷറര്‍ ഓമന ലാസര്‍ എന്നിവരും വിവിധ മാതൃവേദി അംഗങ്ങളും നേതൃത്വം നല്‍കി. കര്‍ക്കടമാസത്തില്‍ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പരമ്പരാഗത രീതിയിലാണ് മരുന്നുണ്ടകള്‍ തയ്യാറാക്കിയത്.



