26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam ഹോളിക്രോസ്സ് സിബിഎസ്ഇ സ്‌കൂളില്‍ മിനി വേള്‍ഡ് കപ്പ് നടന്നു

ഹോളിക്രോസ്സ് സിബിഎസ്ഇ സ്‌കൂളില്‍ മിനി വേള്‍ഡ് കപ്പ് നടന്നു

418

ആര്‍ത്താറ്റ് ഹോളിക്രോസ്സ് സിബിഎസ്ഇ സ്‌കൂളില്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തോടൊപ്പം ചേര്‍ന്ന് മിനി വേള്‍ഡ് കപ്പ് നടന്നു.ആര്‍ത്താറ്റ് ഹോളിക്രോസ്സ് സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ടര്‍ഫില്‍ വെച്ചാണ് കുന്നംകുളം മേഖലയിലെ നാല് സിബിഎസ്ഇ സ്‌കൂളുകള്‍ ഒരുമിച്ചുള്ള മിനി വേള്‍ഡ് കപ്പ് സൗഹൃദ മത്സരം ഒരുക്കിയത്. ടര്‍ഫിന്റെ ഉദ്ഘാടനം തൃശൂര്‍ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാര്‍ട്ടിന്‍ കൊളമ്പ്രത്ത് നിര്‍വഹിച്ചു. തുടര്‍ന്ന് രാജ സിബിഎസ്ഇ സ്‌കൂള്‍ ചാവക്കാടും ഹോളിക്രോസ്സ് സിബിഎസ്ഇ സ്‌കൂള്‍ ആര്‍ത്താറ്റും തമ്മിലുള്ള ആദ്യ സെമി ഫൈനല്‍ മത്സരവും തുടര്‍ന്ന് നിര്‍മ്മല മാതാ കോണ്‍വെന്റ് സ്‌കൂള്‍ ഇയ്യാലും ഗുഡ് ഷേപ്പേര്‍ഡ് സി എം ഐ സ്‌കൂള്‍ കുന്നംകുളവും തമ്മിലുള്ള രണ്ടാമത്തെ സെമി ഫൈനല്‍ മത്സരവും നടന്നു. ഫൈനല്‍ മത്സരത്തിന് മുന്‍പായി മിനി വേള്‍ഡ് കപ്പ് മത്സരങ്ങള്‍ക്ക് ആവേശം പകരുവാന്‍ കുട്ടികളുടെ വിവിധ പ്രോഗ്രാമുകളും നടന്നു. ഫൈനലില്‍ വിജയികളായ ചാവക്കാട് രാജ സ്‌കൂളിന് വേള്‍ഡ് കപ്പ് ട്രോഫി സമ്മാനിച്ചു. രണ്ടാം സ്ഥാനം കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് സി.എം.ഐ. സ്‌കൂള്‍ കരസ്ഥമാക്കി. മത്സരങ്ങള്‍ക്ക് ഹോളിക്രോസ്സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ആന്റോ ഒല്ലുക്കാരന്‍, ഫിനാന്‍സ് മാനേജര്‍ ഫാദര്‍ ഫെബിന്‍ കൂത്തൂര്‍, സ്‌കൂള്‍ ഫിസിക്കല്‍ ട്രെയിനര്‍ ധനിയന്‍ പി ജി എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!