29.6 C
Kunnamkulam
Thursday, July 23, 2026
Home Bureaus Velur ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി ലോകകപ്പ് ഫുട്ബാള്‍ പ്രദര്‍ശന മത്സരവും ഫുട്‌ബോള്‍ ലീഗും സംഘടിപ്പിച്ചു

ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി ലോകകപ്പ് ഫുട്ബാള്‍ പ്രദര്‍ശന മത്സരവും ഫുട്‌ബോള്‍ ലീഗും സംഘടിപ്പിച്ചു

കേരള എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍, കേരള പോലീസിന്റെ ഓപ്പറേഷന്‍ തൂഫാന്‍ നാര്‍ക്കോ ഹണ്ട്, ഗ്രാസ്വേ- ഗ്രാമ്യ സംസ്‌കൃതി വേലൂര്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി വനിതകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ലോകകപ്പ് ഫുട്ബാള്‍ പ്രദര്‍ശന മത്സരം സംഘടിപ്പിച്ചു.നാല് വ്യത്യസ്ത രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ടീമുകളായി 4 ആഴ്ചകളിലായി തലക്കോട്ടുകര ടര്‍ഫിലാണ് മത്സരം സംഘടിപ്പിച്ചത്.ലഹരിവിരുദ്ധ പ്രദര്‍ശന മത്സരങ്ങള്‍ തൃശൂര്‍ എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ കുമാര്‍ എ പി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഗ്രാസ്വേ ഫുട്ബാള്‍ ലീഗിന്റെ സമാപനച്ചടങ്ങ് എരുമപ്പെട്ടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആന്റോ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പ്രവര്‍ത്തനത്തില്‍ കായികരംഗത്തിന്റെ സാധ്യതയെപ്പറ്റിയും, യുവാക്കളുടെ ഇടപെടലിന്റെ ആവശ്യകതയെപ്പറ്റിയും ഇരുവരും സംസാരിച്ചു.പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്ത വനിതകള്‍ക്കും കുട്ടികള്‍ക്കും കേരള എക്‌സൈസ് വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റും ലഹരിവിരുദ്ധ സന്ദേശങ്ങള്‍ ആലേഖനം ചെയ്ത കീ ചെയിനും വിതരണം ചെയ്തു. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആന്റോ ഫ്രാന്‍സിസ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ കുമാര്‍ എ പി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.ഗ്രാസ്വേ ഭാരവാഹികളായ സുരേഷ് ടി ബി, ശീര്‍ഷേന്ദുലാല്‍, ഗ്രീഷ്മ എന്‍, ദിവ്യ കെ ആര്‍, അമിത സുഭാഷ്, ശിവന്‍ വെങ്കിടങ്ങ് എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!