പ്രാദേശിക, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ വാര്‍ത്തകള്‍ കൃത്യതയോടെയും അതിവേഗത്തോടെയും ജനങ്ങളിലെത്തിച്ച കേരള മീഡിയ പേഴ്സണ്‍സ് യൂണിയന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും വെല്‍ന്യൂസ് റിപ്പോര്‍ട്ടറുമായ എ.സി. ഗീവര്‍ ചാലിശ്ശേരിയെ കൊച്ചിയില്‍ ആദരിച്ചു. ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള എറണാകുളം ചാലിശ്ശേരി കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സാന്ത്വനസ്പര്‍ശം 2026’ സില്‍വര്‍ ജൂബിലി ആഘോഷ വേദിയിലാണ് ആദരം നല്‍കിയത്.എം.എല്‍.എ. ടി.ജെ. വിനോദ് പൊന്നാട അണിയിച്ച് ഉപഹാരം സമ്മാനിച്ചു.തൃശൂര്‍ ഭദ്രാസനാധിപന്‍ മോര്‍ ക്ലീമീസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ആശംസകള്‍ നേര്‍ന്നു. സഭയ്ക്കും സമൂഹത്തിനും നല്‍കിയ മികച്ച സേവനങ്ങളെ പരിഗണിച്ച് 2009-ല്‍ മെറിറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച അദ്ദേഹം, 2024 -ല്‍ ഇടവക ദിനത്തില്‍ പ്രത്യേക ആദരവും കുര്യാക്കോസ് മോര്‍ ക്ലീമീസ് മെത്രാപ്പോലീത്തായില്‍ നിന്ന് ഏറ്റുവാങ്ങിയിരുന്നു. 2020 കോവിഡ് കാലത്തെ സാമൂഹ്യ പ്രവര്‍ത്തനത്തിന് ചാലിശ്ശേരി ജനമൈത്രി പോലീസ് , ചങ്ങരംകുളം സി. എന്‍ ടി.വി , 2024 കെ എം പി യു സംസ്ഥാന സമിതി , ഇക്കഴിഞ്ഞ ജൂലായ് 11 ന് കടവല്ലൂര്‍ കെ.സി സി.എഫ് സംഘടനയും ഗീവറിന് ആദരിച്ചിരുന്നു.2002 ഡിസംബര്‍ 21-ന് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് ചാലിശ്ശേരി ഇടവക നല്‍കിയ രാജകീയ സ്വീകരണം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ് അദ്ദേഹം മാധ്യമരംഗത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് സഭയുടെയും സമൂഹത്തിന്റെയും നിരവധി ചരിത്ര മുഹൂര്‍ത്തങ്ങളും വേറിട്ട കാഴ്ചകളും ജനങ്ങളിലെത്തിച്ച മാധ്യമപ്രവര്‍ത്തകനായി ശ്രദ്ധേയനായി. വെല്‍ന്യൂസ് റിപ്പോര്‍ട്ടര്‍ ,കേരള മീഡിയ പേഴ്സണ്‍സ് യൂണിയന്‍ (ഗങജഡ) സംസ്ഥാന സമിതി അംഗം, കൂറ്റനാട്, എടപ്പാള്‍ പ്രസ് ക്ലബ്ബ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ചടങ്ങില്‍ കൊച്ചി മുന്‍ ഡി.സി.പി. ഷാജു കെ വര്‍ഗീസ്, വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത്മണ്ണില്‍, ഫാ. ഡില്‍ജോ ഏലിയാസ്, കുടുംബ യൂണിറ്റ് വൈസ് പ്രസിഡന്റ് പി.കെ. ജിജു, സെക്രട്ടറി പി.കെ. ശാമു, ട്രഷറര്‍ എ.ഐ. ഡേവീഡ്, യൂത്ത് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജിസ് ജോസ് എന്നിവര്‍ സംസാരിച്ചു.



