പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ കേരളത്തിലെ നൂറ്റിയെട്ട് ശിവ ക്ഷേത്രങ്ങളില്‍ ഒന്നായ ചെമ്മന്തട്ട ഊരായ്മ ദേവസ്വം ബോര്‍ഡിനു കീഴലുള്ള ശ്രീ മഹാദേവക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി.വിശേഷാല്‍ പൂജകള്‍ക്കു ശേഷം ക്ഷേത്രം നടപ്പുരയില്‍ പ്രത്യക്ഷ മഹാഗണപതി ഹോമവും ഗജപൂജയും നടന്നു. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ ചോറുരുളയും , അപ്പം, അട, ശര്‍ക്കര , വിവിധ തരം പഴങ്ങള്‍ എന്നിവ ക്ഷേത്രം തന്ത്രി പൂലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് കൊമ്പന്‍മാരായ അമ്പാടി മഹാദേവനും, മാധവന്‍ കുട്ടിക്കും നല്‍കി ആനയൂട്ടിന് തുടക്കം കുറിച്ചു. നിരവധിഭക്ത ജനങ്ങളും ആനയൂട്ട് നടത്തി. തന്ത്രി കൃഷ്ണന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മീകത്വം വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി ഏറിയാട് വാസുദേവന്‍ നമ്പൂതിരി, പ്രദീപ് നമ്പൂതിരി എന്നിവര്‍ സഹ കാര്‍മ്മികരായി. രാമായണ മാസാചരണത്തോടനുബന്ധിച്ച് കര്‍ക്കിടകം ഒന്നു മുതല്‍ മുപ്പത്തിയെന്നു വരെ നന്ദിനി ടീച്ചറുടെ രാമായണ പാരായണവും, കര്‍ക്കിടകം ഏഴു വരെ ഔഷധക്കഞ്ഞി വിതരണവും ക്ഷേത്രത്തില്‍ നടന്നു വരുന്നുണ്ട്. ക്ഷേത്രത്തില്‍ നിന്നും ജൂലൈ മുപ്പതിനുള്ള നാലമ്പല തീര്‍ത്ഥയാത്രയില്‍ പോകുവാന്‍ താലപ്പര്യമുള്ളവര്‍ നേരത്തെ ബുക്ക് ചെയ്യണമെന്നു ക്ഷേത്ര ക്ഷേമ സമിതി പ്രസിഡണ്ട് രാജന്‍ നമ്പീശന്‍ സെക്രട്ടറി രാജേഷ് പുതുമന , ട്രഷറര്‍ അനില്‍ നമ്പീശന്‍ എന്നിവര്‍ അറിയിച്ചു.



