രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അക്രമത്തില്‍ പ്രതിഷേധിച്ച് കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം ചിറക്കല്‍ സെന്ററില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ ജയശങ്കര്‍ നിര്‍വഹിച്ചു.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം എം അലി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ എം എസ് മണികണ്ഠന്‍, എം എ അബ്ദുല്‍ റഷീദ്,എന്‍ എം റഫീഖ്,എന്‍ കെ അബ്ദുല്‍ മജീദ്, ബിജു സി ജോബ്, ശശിധരന്‍ കണ്ടമ്പുള്ളി, സോണി സക്കറിയ,മിനി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്‍കി.



