‘മുഖാമുഖം: മീറ്റ് യുവര്‍ കളക്ടര്‍ 2.0’ എട്ടാം അധ്യായത്തില്‍ തിരുവത്ര പുത്തന്‍കടപ്പുറം സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ജില്ല കളക്ടറുമായി നേരിട്ട് സംവദിക്കാനും സമൂഹം, ഭരണസംവിധാനം, വികസനം എന്നിവയെക്കുറിച്ചുള്ള വിവിധ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും സംശയങ്ങള്‍ ചോദിക്കാനും അവസരം ലഭിച്ചു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശരിയായ ഉപയോഗം, ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത, ശുചിത്വശീലം സ്‌കൂളിന് അകത്തും പുറത്തും,വിദ്യാഭ്യാസരംഗത്ത് ആവശ്യമായ മാറ്റങ്ങള്‍, സമൂഹസേവന പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥികളുടെനേതൃത്വഗുണങ്ങള്‍, സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍, പരിസ്ഥിതി സംരക്ഷണം, എന്നിവ ഉള്‍പ്പെടെ നിരവധി സമകാലിക വിഷയങ്ങള്‍ ചര്‍ച്ചയായി.സമൂഹത്തോടുള്ള ഉത്തരവാദിത്തബോധം, നിയമപാലനം, സേവനമനോഭാവം, നല്ല പൗരബോധം എന്നിവ ബാല്യകാലം മുതല്‍ വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും കളക്ടര്‍ പങ്കുവെച്ചു.വര്‍ഷങ്ങളായി സ്‌കൂളില്‍ കളിക്കാന്‍ ഗ്രൗണ്ട് ഇല്ലാത്തതും പി ടി മാഷിന്റെ അഭാവവും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ആഗ്രഹം മുന്നോട്ട് വെച്ചപ്പോള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന് കലക്ടര്‍ അറിയിച്ചു.കളക്ടര്‍ ശിഖ സുരേന്ദ്രന് കുട്ടികള്‍പുസ്തകങ്ങളും പലഹാരവും സമ്മാനിച്ചു. അധ്യാപകരായ എം കെ സലീം, എം ആര്‍ ഐശ്വര്യ തുടങ്ങിയവരും പങ്കെടുത്തു.



