26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Perumpilavu തെങ്ങ് കടപുഴകി വൈദ്യുതി ലൈനില്‍ വീണു ; ഒഴിവായത്‌ വന്‍ ദുരന്തം

തെങ്ങ് കടപുഴകി വൈദ്യുതി ലൈനില്‍ വീണു ; ഒഴിവായത്‌ വന്‍ ദുരന്തം

53

ചാലിശ്ശേരി – കല്ലുപുറം പാതയില്‍ തെങ്ങ് കടപുഴകി വൈദ്യുതി ലൈനില്‍ വീണു; വന്‍ ദുരന്തം ഒഴിവായി. സംഗീത നഗറിന് സമീപം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്കായിരുന്നു സംഭവം.സ്വകാര്യ വ്യക്തിയുടെ പറമ്പിലുണ്ടായിരുന്ന തെങ്ങാണ് കടപുഴകി സമീപത്തെ റോഡിലേക്ക് വീണത്. എന്നാല്‍ നേരിട്ട് റോഡിലേക്ക് പതിക്കാതെ വൈദ്യുത ലൈനുകളില്‍ തങ്ങിനിന്നതിനാല്‍ വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.ചാലിശ്ശേരി ഹൈസ്‌കൂള്‍, സ്വകാര്യ ഡെന്റല്‍ കോളേജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാര്‍ഥികളും നാട്ടുകാരും ദിനംപ്രതി സഞ്ചരിക്കുന്ന തിരക്കേറിയ പാതയാണിത്. സ്ഥലത്തെത്തിയ നാട്ടുകാര്‍ കെ.എസ്.ഇ.ബി. പെരുമ്പിലാവ് സെക്ഷന്‍ ഓഫീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വൈദ്യുതിബന്ധം താല്‍ക്കാലികമായി വിച്ഛേദിച്ച് ജീവനക്കാര്‍ തെങ്ങ് മുറിച്ചുമാറ്റി.

 

ADVERTISEMENT
error: Content is protected !!