ബിജെപി കുന്നംകുളം മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സീനിയര്‍ ഗ്രൗണ്ട് റോഡിന്റെ ശോചനീയാവസ്ഥപരിഹരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് റീത്ത് വെച്ച് പ്രതിഷേധസമരം സംഘടിപ്പിച്ചു. നഗരസഭ ഭരണാധികാരികളുടെയും എം എല്‍ എയുടെയും അനാസ്ഥയാണ് മാസങ്ങളായി വലിയ ഗര്‍ത്തങ്ങള്‍ രൂപപെട്ട് കിടക്കുന്ന റോഡിന്റെ അവസ്ഥക്കു കാരണമെന്ന് പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് ബിജെപി ജില്ല കമ്മിറ്റി അംഗം കെ കെ മുരളി പറഞ്ഞു. ബിജെപി മുനിസിപ്പല്‍ സൗത്ത് ഏരിയ പ്രസിഡന്റ് രഞ്ജിത്ത് സ്രാമ്പിക്കല്‍ അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍, ജില്ല സെക്രട്ടറിമാരായ സോഫിയശ്രീജിത്ത്, രേഷ്മസുനില്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ മഹേഷ് തിരുത്തിക്കാട്, സുമേഷ് കളരിക്കല്‍, ട്രഷറര്‍ വീഗീഷ്, ബിജെപി കുന്നംകുളം നഗരസഭ പാര്‍ലിമെന്ററി നേതാവ് ശ്രീജിത്ത്, സൗത്ത് ഏരിയ ജനറല്‍ സെക്രട്ടറി രാഹുല്‍ കാണിപ്പയ്യൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



