നീറ്റ് പരീക്ഷ ക്രമകേടില്‍ ഡല്‍ഹി ജന്തര്‍ മന്ദറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി യുവജന പ്രക്ഷോഭത്തിന് നേരെ ഭീകര ആക്രമണം അഴിച്ചു വിടുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരെയും സമരം ചെയ്യുന്ന പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സിഐടിയു മണലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. മുല്ലശ്ശേരി സെന്ററില്‍ വെച്ച് നടന്ന പ്രതിഷേധ യോഗം സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി ഷീബ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ടി. ഐ ചാക്കോ അദ്ധ്യക്ഷനായി. ജില്ല കമ്മിറ്റി അംഗം സി.കെ വിജയന്‍, ഏരിയ സെക്രട്ടറി വി.ജി സുബ്രഹ്‌മണ്യന്‍, എം.കെ സദാനന്ദന്‍ , പി ജി സുബിദാസ് , കെ.കെ ശശിധരന്‍ സിജി മോഹന്‍ദാസ് , സിന്ധു , പി.കെ പ്രസാദ് എന്നിവര്‍ സംസാരിച്ചു.



