കുന്നംകുളം വെസ്റ്റ് കര്‍ഷകസംഘം മേഖല കമ്മിറ്റിയുടെ സംയോജിത പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം നടന്നു. സംയോജിത പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് എം.ബാലാജി നിര്‍വ്വഹിച്ചു. കുന്നംകുളം നഗരസഭ ചെര്പേര്സണ് സൗമ്യ അനിലന്‍ അധ്യക്ഷയായി. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാര്‍ പി.ജി ജയപ്രകാശ്, കൗണ്‍സിലര്‍മാരായ ഷീബ, ദിലീപ് പുളിക്കല്‍ , രുദ രെജീഷ്, കുന്നംകുളം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി ജിന്നി, ലോക്കല്‍ മെമ്പര്‍മാരായ അഷ്ക്കര്‍ സുരേഷ്, ഷറഫുദീന്‍, സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.



